തിരുവനന്തപുരം: കേരള രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.
തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്.