NEWS17/05/2015

പൊഴിയൂര്‍ കടലില്‍ കാണാതായരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ayyo news service

തിരുവനന്തപുരം: പൊഴിയൂര്‍ കടലില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുനല്‍വേലി സ്വദേശികളായ സബൂറ (14), സുഹൈന്‍ (14), മര്‍ച്ചുക്ക (14), ഫാത്തിമ (12) സബൂറയുടെ അമ്മ തെയ്യൂബ (33) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. തെക്കന്‍ കൊല്ലങ്കോട് പ്രദേശത്തെ കടലില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ മത്സ്യബന്ധന തൊഴിലാളികളാണ് ആദ്യം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി പിന്നീട് കണ്ടെത്തി.തിരുനെല്‍വേലിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘത്തില്‍പെട്ട അമ്മയും മകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ശനിയാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്.

20 അംഗസംഘം രണ്ട് വാഹനങ്ങളിലായി ശനിയാഴ്ച വൈകീട്ടോടെയാണ് പൂവാറിലെത്തിയത്. ആറ്റുപുറം കടവില്‍നിന്ന് രണ്ട് ബോട്ടിലായി പൊഴിക്കരയിലെത്തി. അപ്പോള്‍ പൊഴി മുറിഞ്ഞ് കിടക്കുകയായിരുന്നു. ആറരയോടെ ബോട്ടില്‍ നിന്നും ഇറങ്ങിയ സംഘത്തിലെ നാലുകുട്ടികള്‍ കാല്‍ കഴുകുന്നതിനായി കടലിലേക്ക് ഇറങ്ങി. ഇവരാണ് ആദ്യം തിരയില്‍ പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തെയ്യൂബയും ഒഴുക്കില്‍പെട്ടത്.


Views: 1446
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024