ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിനായക ചതുര്‍ത്ഥി സമ്മേളനം തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എം.പി ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ് ഭുവനചന്ദ്രനും മറ്റ് ട്രസ്റ്റ് ആഘോഷകമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. അഞ്ചു വയസുകാരനായ അനന്തപദ്മനാഭന്‍ തന്റെ സമ്പാദ്യ കുടുക്ക പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശശിതരൂറിനു കൈമാറി.
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം മുഖ്യ പൂജാരി ആറമ്പാടി വാസുദേവന്‍ എമ്പ്രാന്തിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. വിഗ്രഹ പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ ട്രസ്റ്റ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ഭക്തര്‍ കൊഴുക്കട്ട പൊങ്കാല അര്‍പ്പിച്ചു. രാവിലെ 5
മണിക്ക് അഷ്ട്രദ്രവ്യ ഗണപതിഹോമവും വിനായക
ചതുര്‍ത്ഥി പൂജകളും നടന്നു.