ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍
തിരു: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ 2019 ലെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്രസ്റ്റിന്റെ അഞ്ചാമത് ഗണേശ പുരസ്‌കാരത്തിന് പങ്കജകസ്തൂരി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ അര്‍ഹനായി. ആയുര്‍വ്വേദ രംഗത്തെ സംഭാവനകളും രാജ്യമാകമാനം ആയുര്‍വേദ ഔഷധങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളും ആതോടൊപ്പം നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 51,000/- രൂപയും ശില്പവും പ്രശസ്തിപത്രവും അവാര്‍ഡായി നല്‍കും.
ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കണ്‍വീനര്‍ മിന്നല്‍ പരമശിവന്‍ നായരുടെ പേരിലുള്ള പുരസ്‌കാരത്തിന് മലയിന്‍കീഴ് പുരുഷോത്തമന്‍ അര്‍ഹനായി. ജ്യോതിഷ രംഗത്തെ പാണ്ഡിത്യവും അത് പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് വഹിച്ച നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുമാണ് പുരുഷോത്തമനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് ജേതാവിന് നല്‍കുന്നത്.
മലയിന്‍കീഴ് പുരുഷോത്തമന്‍
അവാര്‍ഡു കമ്മിറ്റി അംഗങ്ങളായ ഡോ:ജി. മാധവന്‍നായര്‍,സൂര്യാകൃഷ്ണമൂര്‍ത്തി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി , ജി. രാജ്‌മോഹന്‍, ദിനേഷ് പണിക്കര്‍, എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 5 ന് ഗണേശോത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കിഴക്കേക്കോട്ട യില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.