കോട്ടയം:പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. മന്ത്രി. കെ.എം.മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയുടേതാണ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഹര്‍ജി നല്‍കും. ഇതിനായി സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ചുമതലപ്പെടുത്തി.
ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ തക്ക അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നു കേരള കോണ്‍ഗ്രസ് (എം) ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. തോമസ് ഉണ്ണിയാടന്‍ ചെയര്‍മാനും ജോയി എബ്രഹാം എം.പി, ആന്റണി രാജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.