പാലക്കാട്:സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ എട്ട് കോടി ലഭിച്ചയാളെ കണ്ടെത്തി. പാലക്കാട് നെന്മാറ സ്വദേശി ഗണേശനാണ് ഒന്നാം സമ്മാനമായ എട്ടു കോടി രൂപ അടിച്ചത്. തൃശൂരില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്റെ കൈവശമുള്ള ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും ഭാഗ്യവാനെ കണ്ടുകിട്ടാഞ്ഞത് നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൃശൂര്‍ കുതിരാനില്‍ നിന്ന് ഓണത്തിന് വീട്ടില്‍ പോകുന്ന വഴിയാണ് ഗണേശന്‍ ടിക്കറ്റെടുത്തത്.