തിരു:ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്തറ്റംബര്‍ 5 വരെ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഗണേശവിഗ്രഹ വിളംബര യാത്ര ആഗസ്റ്റ് 27 ചെവ്വാഴ്ച നടക്കും. ഗണേശ പൂജയ്ക്കായുള്ള വിഗ്രഹങ്ങള്‍ ഏറ്റുവാങ്ങി ഗണേശോത്സവ വിളംബരം നടത്തി പ്രതിഷ്ഠാ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന ചടങ്ങാണ് വിളംബര്‍ യാത്ര. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ വിഗ്രഹം ഭീമാ ജൂലേഴ്‌സ് ഉടമ ഭീമാഗോവിന്ദന്‍ ഏറ്റുവാങ്ങി വിളംബര്‍ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും 2 ലക്ഷം ഭവനങ്ങളിലും 28 മുതല്‍ ഗണേശപൂജ ആരംഭിക്കും. ഗണപതിയുടെ 32 രൂപഭാവങ്ങളിലും 8 അവതാരരൂപങ്ങളിലും ഉള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ട്രസ്റ്റ്- ആഘോഷകമ്മിറ്റി ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.