മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മിത്രന്‍ നമ്പൂതിരിപ്പാട്, ജി. ശേഖരന്‍ നായര്‍, റ്റി.പി സെന്‍കുമാര്‍, എം.എസ്. ഭുവനചന്ദ്രന്‍ തുടങ്ങിയവര
തിരു: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുന്ന ഗണേശോത്സവ പൂജകളുടെ ഭാഗമായി തയ്യാറാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് നടന്നു. പ്രത്യേക പൂജാ ചടങ്ങുകള്‍ക്കുശേഷം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മിഴിതുറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി റ്റി.പി സെന്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തൂ. ഭീമാ ജൂവലറി എം.ഡി ഭീമാ ഗോവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. 90 വയസ്സ് പൂര്‍ത്തിയാക്കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ മിത്രന്‍ നമ്പൂതിരിപ്പാടിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചൂ. ഗണേശോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് രാജശേഖരന്‍ നായര്‍, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, ജനല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചൂ.