തിരുവനന്തപുരം:വീരേന്ദ്രകുമാറിനെയും ആര്‍എസ്പിയെയും തിരിച്ചുകൊണ്ടുവരാന്‍ താന്‍ മുന്‍കൈയെടുക്കുമെമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
വീരേന്ദ്രകുമാറിന് അര്‍ഹമായ സീറ്റ് നല്‍കാതെയാണ് പുറത്താക്കിയത്. ജനതാദളിനോട് വൈര്യനിര്യാതനബുദ്ധിയോടെ പെരുമാറി. ആര്‍എസ്പിയെ അധിക്ഷേപിച്ച് പുറത്താക്കി. പിഡിപിയെ പോലുള്ള വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് മുന്നണിയിലുള്ളവര്‍ക്ക് സീറ്റ് നല്‍കിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് വിട്ടുപോയ ഘടകകക്ഷികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ട് അവരെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനാണ് തന്റെ ശ്രമം. പാര്‍ട്ടിയുടെ 21ാം കോണ്‍ഗ്രസ് തീരുമാനിച്ചതനുസരിച്ച് മതേതര ജനാധിപത്യ കക്ഷികളെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഇടതു മതേതര ജനാധിപത്യ സഖ്യത്തെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഒരേസമയം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടും നയവും നടപ്പാക്കുക എന്ന പ്രവൃത്തി തന്നെയാണ് താന്‍ ചെയ്യുന്നതെന്നും വി.എസ്. അഭിപ്രായപ്പെട്ടു.
2004നു ശേഷം വന്ന സിപിഎം നേതൃത്വം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശിഥിലമാക്കി എന്നും അതിനാൽ തെറ്റുകള്‍ തിരുത്തി ഒന്നിച്ചു മുന്നോട്ടു പോകണമെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.