കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍. നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം സമയബന്ധിതമായി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജസ്റ്റീസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണു പ്രധാന വ്യവസ്ഥ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു പെണ്‍വാണിഭം നടത്തിയ കേസില്‍ രാഹുലിനെയും രശ്മിയെയും കഴിഞ്ഞ നവംബര്‍ 18 നാണു പോലീസ് അറസ്റ്റ് ചെയ്തത്.