NEWS30/10/2015

റോഡിൽ കഞ്ഞിവയ്ക്കാൻ അനുവദിച്ചില്ല,എതിര്ത്തതിന് ലാത്തിപ്രയോഗം

ayyo news service
തിരുവനന്തപുരം: പ്രതിഷേധ ധർണയുടെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിൽ(റോഡിൽ) കഞ്ഞിവയ്ക്കാൻ പോലിസ് അനുവദിച്ചില്ല.  റോഡിൽ തന്നെ കഞ്ഞിവയ്ച്ചു കുടിച്ചു സമരം അവസാനിപ്പിക്കുമെന്ന് വാശി പിടിച്ച്ചവര്ക്കുനെരെ പോലിസ് ലാത്തി പ്രയോഗത്തിൽ സ്ത്രീകളടക്കം നിരവധിപേർക്ക് പരിക്കേറ്റു.  ഒടുവിൽ സമരക്കാരുടെ കടുത്ത പ്രതിഷേധത്തെ  തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ സെക്രട്ടറിയേറ്റിന്റെ മുൻപിലെ നടപ്പാതയിൽ കഞ്ഞിവയ്ച്ചു കുടിക്കാൻ അനുവാദം നല്കി. 

സര്ഫാസി ബാങ്ക് വഞ്ചനയ്ക്ക് എതിരായി എറണാകുളം കളക്റ്ററേറ്റിനു മുന്നിലെ കണ്ണുകെട്ടി സമരപ്പന്തലിൽ ഒക്ടോബർ 23 മുതൽ നടത്തിവരുന നിരാഹാര സമരത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന്  മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.  നാളുകളായി നടത്തിവരുന്ന തങ്ങളുടെ കണ്ണുകെട്ടി സമരത്തെ കരുതിക്കൂട്ടി അവഗണിക്കുന്ന സര്ക്കാരിന്റെയും വോട്ട് ബാങ്ക് രാഷ്ടീയക്കാരുടെയും നിഷേധാത്മ സമീപനത്തിനെതിരെ നവംബര് അഞ്ചിലെ വൊട്ട് ബഹിഷ്കരിക്കുമെന്നും സമരക്കാർ ആഹ്വാനം ചെയ്തു.
Views: 1554
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024