കോഴിക്കോട്: ഭാരതീയ ജനതാപാര്‍ട്ടി സൂര്യ തേജസെന്ന് നരേന്ദ്ര മോദി. ജനസംഘം തീനാളമായിരുന്നുവെങ്കില്‍ ഭാരതീയ ജനതാപാര്‍ട്ടി സൂര്യ തേജസാണ്. കോഴിക്കോട്ട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണരംഗത്ത് ബിജെപി പുതിയ ദിശയിലാണ്. ജനസംഘത്തില്‍ നിന്നു മാറിയെങ്കിലും ലക്ഷ്യത്തില്‍ നിന്നു പാര്‍ട്ടി
വ്യതിചലിച്ചിട്ടില്ല. മോദി പറഞ്ഞു
മുസ്ലീംങ്ങളെ തിരസ്‌കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ വാക്കുകള്‍ ഓര്‍ക്കണമെന്നും മോദി പറഞ്ഞു. മുസ്ലീംങ്ങളെ സഹോദരങ്ങളായി കാണണമെന്നും വോട്ടുബാങ്കായി കാണരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദളിതരുടെയും പിന്നോക്കം നില്‍ക്കുന്നവരുടെയും സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. താഴേത്തട്ടിലേക്ക് വികസനം എത്തിയാലേ രാജ്യം വികസിക്കൂ. ഭാരതത്തിന്റെ ഏതെങ്കിലും ഭാഗം വികസിക്കാതെ കിടക്കുമ്പോള്‍ രാജ്യം വികസിച്ചുവെന്ന് പറയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.