തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചികിത്സാ രീതി ജനങ്ങളില്‍ അവരിലേക്ക് എത്തിക്കാന്‍ പണം ഒരു തടസമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ആയുഷ് വകുപ്പിന്റെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നിര്‍വ്വഹിക്കുകായിരുന്നു അദ്ദേഹം. ആയുഷ് ഭവന്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
സംസ്ഥാനത്ത് ആരോഗ്യമേഖലക്കായി പ്രത്യേക ശ്രദ്ധേയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളം ആഗ്രഹിക്കുന്ന ചികിത്സാ രീതിയാണ് ആയുഷ് വിഭാവനം ചെയ്യുന്നത്. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളുടെ സര്‍വ്വതോന്‍മുഖമായ വികസനമാണ് ആയുഷിന്റെ ലക്ഷ്യം. ജനങ്ങള്‍ ആഗ്രഹിക്കുന്ന ചില ചികിത്സാരീതികള്‍ പ്രായോഗിക തലത്തില്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. ഈ പരിമിതിയെ മറികടക്കാന്‍ ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനം ഗുണകരമായി മാറ്റും. ഹോമിയോപ്പതി ചികിത്സാ സൗകര്യം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ണതയിലേക്ക് എത്തുകയാണ്. അവശേഷിക്കുന്ന പഞ്ചായത്തുകളിലും ഹോമിയോ ചികിത്സാ സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ രംഗത്തെ സമഗ്ര വികസനവും ശാസ്ത്രീയമായ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളുമാണ് ആയുഷ് വകുപ്പ് രൂപീകരണത്തില്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ വകുപ്പിന് കഴിയും. സംസ്ഥാനത്ത് എട്ട് വില്ലേജുകളില്‍ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കും. ആറ് ജില്ലകളില്‍ ആയുഷ് ഹോളിസ്റ്റിക് സെന്ററുകള്‍, അട്ടപ്പാടിയില്‍ ആയുഷ് െ്രെടബല്‍ മെഡിക്കല്‍ സെന്റര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ യോഗ ഹാള്‍ തുടങ്ങിയവ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കും. ആയുഷ് വകുപ്പിന് വേണ്ടി മാത്രം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും ആയുഷ് ഹെല്‍ത്ത് പോളിസിയും വൈകാതെ രൂപീകരിക്കുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
ആയുഷിന്റെ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രകൃതി സൗഹൃദമായ ജീവിതത്തിലേക്കും അതിന് ഉതകുന്ന ചികിത്സാ രീതിയിലേക്കും മാറുന്നതിന് ആയുഷ് വകുപ്പ് ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. വകുപ്പിന്റെ ലോഗോ പ്രകാശനവും ധനമന്ത്രി നിര്‍വ്വഹിച്ചു. കാഷ് ആയുഷ് ഗൈഡ്‌ലൈന്‍സ് പ്രകാശനം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. വിഷന്‍മിഷന്‍ പ്രകാശനം സ്പീക്കര്‍ എന്‍.ശക്തനും നിര്‍വ്വഹിച്ചു.
ജോണി നെല്ലൂര്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവരും ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആയുഷ് മേഖലയിലെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.എം.ബീന സ്വാഗതവും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ്ബ് നന്ദിയും പറഞ്ഞു.