തിരുവനന്തപുരം: .സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ എപ്പോഴും യുവജനങ്ങള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. എല്ലാ ചിന്താഗതിക്കാരും ഒരുമിച്ച് നിന്ന് നാടിനെ മുന്നോട്ടുനയിക്കാന്‍ ആക്ഷന്‍ ഫോഴ്‌സിലൂടെ സാധിക്കും. ഏതുശക്തി പിറകോട്ടടിക്കാന്‍ ശ്രമിച്ചാലും അത് തടയാനുള്ള ശേഷി കേരളസമൂഹത്തിനുണ്ടെന്ന് യുവജനങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന 'കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സി'ന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയകാലത്ത് യുവതയുടെ പ്രസരിപ്പോടെയുള്ള ഇടപെടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ സഹായമായതായും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്നെത്തിയ സന്നദ്ധസേനാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ജില്ലാ ക്യാപ്റ്റന്‍മാര്‍ക്ക് ചടങ്ങില്‍ ബാഡ്ജ് വിതരണവും നടന്നു. ഒരുലക്ഷം യുവസേനാംഗങ്ങളെ സന്നദ്ധസേനയായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുകയാണ് യുവജനക്ഷേമ ബോര്‍ഡിന്റെ ലക്ഷ്യം