തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സമര്‍പ്പിക്കും ഭാഷാ പിതാവിന്റെ പേരിലുള്ള കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് (ജനുവരി ആറ്) സമര്‍പ്പിക്കും.
ഉച്ചതിരിഞ്ഞ് 2.30 ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആദരഭാഷണവും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രശസ്തിപത്രാവതരണവും നടത്തും. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മറുപടി പ്രസംഗം നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ നന്ദിയും പറയും.