റിയോ ഡി ഷാനെറോ: ബെയ്ജിംഗിലെ നേട്ടം റിയോയിൽ ആവർത്തിക്കാൻ അഭിനവ് ബിന്ദ്രയ്ക്കായില്ല. 10 മീറ്റര്‍ എയര്‍ റൈഫിളിന്റെ ഫൈനലില്‍ ബിന്ദ്രയ്ക്കു നാലാം സ്ഥാനത്തുമാത്രമാണ് എത്താന്‍ കഴിഞ്ഞത്. ഈ ഇനത്തില്‍ ഇറ്റലിയുടെ നിക്കോളോ കാംബ്രിയാനോ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്ന് ബിന്ദ്ര പ്രഖ്യാപിച്ചിരുന്നു.2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടിയ താരമായിരുന്നു അഭിനവ് ബിന്ദ്ര.