തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്ര സമാപനസമ്മേളനവേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, എംപിമാർ, ഘടകകക്ഷിനേതാക്കാൾ, സംസ്ഥാന നേതാക്കൾ തുടങ്ങി നൂറുകണക്കിന് പാർട്ടി പ്രവർത്തകർ തിരുവനന്തപുരത്തെ സമാപന പദയാത്രയിൽ പങ്കെടുത്തു. കേരളത്തിന്റ വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാഹചര്യം ഒരുക്കിയാല്‍ തങ്ങള്‍ തയ്യാറാണ്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയാം. ഞങ്ങളുടെ 13 പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ? എന്ന് ചോദിച്ച അമിത് ഷാ. ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കേണ്ടിവന്നതെന്നും ബിജെപിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും സമ്മേളനത്തിൽ സംസാരിച്ച അമിത് ഷാ കൂട്ടിച്ചേർത്തു.
ജനരക്ഷായാത്ര ചരിത്ര സംഭവമാണെന്നു പറഞ്ഞ കുമ്മനം രാജശേഖരന്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. നേതാക്കള്‍ തലയില്‍ മുണ്ടിട്ടു നടക്കുന്ന അവസ്ഥ. എല്‍ഡിഎഫില്‍ തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി എങ്ങനെ ഇനി ആദര്‍ശ രാഷ്ടിയത്തെക്കുറിച്ചു പറയും. സിപിഎം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്നും വ്യക്തമാക്കി.