ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മഹിഷാസുര ദിനത്തില്‍ വിതരണം ചെയ്തതെന്ന് കാണിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ വായിച്ച ലഘുലേഖ തങ്ങള്‍ എഴുതിയതല്ലെന്ന് മഹിഷാസുര രക്തസാക്ഷിത്വ ദിന പരിപാടിയുടെ സംഘാടകര്‍. ഇക്കാര്യത്തില്‍ ഇടതു പാര്‍ട്ടികളും സംഘടനകളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും സംഘാടകരില്‍ ഒരാളായ അനില്‍ കുമാര്‍ അറിയിച്ചു.
ജെഎന്‍യുവിലുള്ളവര്‍ ദേശവിരുദ്ധരെന്നു കാണിക്കുന്നതിനായാണ് മന്ത്രി ഇത്തലത്തിലൊരു ലഘുലേഖ വായിച്ചത്. മഹിഷാസുര രക്തസാക്ഷിത്വ ദിനം എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. നിരവധി മാന്യവ്യക്തികളും പ്രഫസര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.
2013 ഒക്‌ടോബറില്‍ ജെഎന്‍യുവില്‍ നടന്ന മഹിഷാസുര രക്തസാക്ഷി ദിനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് അവകാശപ്പെട്ടിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയുടെ ചെയര്‍മാനായ ഉദിത് രാജ് ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.
വെളുത്ത ദൈവമായ ദുര്‍ഗാദേവി കൊലപ്പെടുത്തിയ മഹിഷാസുരന്‍ എന്ന കറുത്തവനും
ആരാധിക്കപ്പെടേണ്്ടവനാണെന്ന് കാണിക്കാനാണ് ജെഎന്‍യുവിലെ ഒരു വിഭാഗം
വിദ്യാര്‍ഥികള്‍ മഹിഷാസുര രക്ഷസാക്ഷി ദിനം ആചരിച്ചത്.