ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും പിരിച്ചുവിടില്ല
ayyo news service
മുംബൈ∙ ഐപിഎൽ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും
പിരിച്ചു വിടേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനം. ഐപിഎൽ വാതുവയ്പ്പുമായി
ബന്ധപ്പെട്ട് ഈ ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
രണ്ടു വർഷത്തെ വിലക്കിന് ശേഷം ടീമുകൾക്ക് ഐപിഎല്ലിൽ മടങ്ങിയെത്താം.
അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന് റോയല്‍സിനും
പകരമായി രണ്ടും ടീമുകളെ ഉൾപ്പെടുത്തും. 2018 മുതൽ ഐപിഎല്ലിൽ 10 ടീമുകളെ
ഉൾപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.