തിരുവനന്തപുരം:ഘോഷയാത്രയായി കൊണ്ടുവന്ന ഓണപ്പാതക കനകക്കുന്നിലെ കൊടിത്തൂണിൽ ടൂറിസം മന്ത്രി എ പി അനിൽകുമാർ ഉയര്ത്തിയതോടെ ഓണാഘോഷത്തിനു തുടക്കമായി. ആരോഗ്യം-ദേവസ്വം മന്ത്രി വി എസ് ശിവകുമാർ വൈദ്യുതി ദീപാലങ്കരത്തിന്റെ സ്വിച്ചോണ്‍ കര്മം നിർവഹിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ വൈകിട്ട് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതോടെ വൈവിദ്യമാർന്ന കലാപരിപാടികൾക്ക് തുടക്കമാകും. 31 നു നടക്കുന്ന വര്ണശബളമായ ഘോഷയാത്രയോടെ സമാപിക്കും

നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിൽനിന്നും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ.യാണ് പതാക ഏറ്റുവാങ്ങിയത് . തുടർന്ന് വിളംബര ഘോഷയാത്രുയുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. ആശ്വരൂഡ സേനയും, പോലീസ് ബാന്റും മാവേലിതമ്പുരാനും, കുട്ടിമാവേലികളും,മലയാളിമങ്കമാരും, കായികതാരങ്ങളും വിളംബരഘോഷയാത്രയിൽ അണിനിരന്നു . ഘോഷയാത്ര യുണിവേഴ്സിറ്റി കോളേജിനു മുന്നിലെത്തിയപ്പോൾ ഓണക്കൊടിയണിഞ്ഞ് വര്ണബലൂണുകളും, മുത്തുക്കുടകളും പിടിച്ച ആയിരത്തോളം വരുന്ന സ്കൂൾ കുട്ടികൾ കാളവണ്ടിയിലെ വമാനനും മാവേലിക്കുമൊപ്പം ഘോഷയാത്രയെ സ്വീകരിച്ച് വിളംഭര ഘോഷയാത്രയിൽ അണിചേർന്നു.