തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപള്ളിയില്‍ സിബിയെന്ന ദളിത് യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.
യുവാവിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വൈദ്യപരിശോധന നടത്താതിരുന്നത് പോലീസിന്റെ വീഴ്ചയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പോലീസിന് പരാജയം സംഭവിച്ചു. വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
പോലീസിന്റെ വീഴ്ച ബോധ്യമായതോടെയാണ് എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ജോര്‍ജുകുട്ടിയെ റേഞ്ച് ഐ.ജി സസ്‌പെന്‍ഡ് ചെയ്തതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
വിഷയത്തില്‍ കെ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി
തേടിയത്. 16 വയസുകാരനുമേല്‍ കുറ്റംചുമത്തി പോലീസുകാരെ സംരക്ഷിക്കാന്‍
സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.