തിരുവനന്തപുരം:ഗവണ്മെന്റ് പ്രസ്സിൽ മൂന്നു രൂപയ്ക്ക് അച്ചടിക്കേണ്ട ഒരു പാഠപുസ്തകം മാംഗളൂരിലെ ഒരു സ്വകാര്യ കമ്പിനിയിൽ 17.50 രൂപയ്ക്കു അച്ചടിക്കാൻ തീരുമാനിക്കുകയും അതുവഴി കോടിക്കണക്കിനു രൂപ കൊള്ളയടിക്കാനും ശ്രമിച്ച വിദ്യാഭ്യസ വകുപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ സംസ്ഥാന അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് എ ഐ എസ് എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യസ മന്ത്രി അബ്ദുറബ്ബും കൂട്ടരും കേരളത്തിലെ വിദ്യാർഥികളുടെ ഭാവി പന്താടുകയാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അൽജിഹാൻ സെക്രട്ടറി രാഹുൽരാജ് എന്നിവര് സംസാരിച്ചു.