തിരുവനന്തപുരം:ശ്രീപദ്നാഭസ്വമിക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര-അനുഷ്ഠാന ലംഘനങ്ങൾനടത്തി ക്ഷേത്രത്തെ തകര്‍ക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ ധർണ നടത്തി. ക്ഷേത്ര ചീഫ്എക്സിക്യൂട്ടീവ് ഓഫീസറുടെ ഏകപക്ഷീയ നടപടിയാണ് ഇതിലേക്ക് വഴിവക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചു. വേദിയുടെ സംസ്ഥാന സാമൂഹികരാധന പ്രമുഖ് ജി രാജേന്ദ്രൻ ധർണ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം എസ് രമേശൻ അധ്യക്ഷംവഹിച്ചു.