തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്റെ(34)മൃതദേഹം റെയില്‍വെ ട്രാക്കിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത് . കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.