ന്യൂഡല്‍ഹിന്:എടിഎമ്മില്‍നിന്നു പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയായി ഉയര്‍ത്തി. നാളെ മുതല്‍ പ്രാബല്യത്തിലാകുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം, ആഴ്ചയില്‍ എടിഎമ്മില്‍നിന്നടക്കം പിന്‍വലിക്കാവുന്ന പരമാവധി തുക 24000(വ്യക്തികള്‍ക്ക്) 50,000(ചെറുകിട വ്യാപാരികള്‍ക്ക് ) മാറ്റമില്ല. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ അടയ്ക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. പ്രധാനമന്ത്രി പറഞ്ഞ ത്യാഗത്തിന്റെ 50 ദിവസങ്ങള്‍ പിന്നിട്ടത് ഇന്നലെയാണ്.