NEWS07/11/2016

കന്നഡ സിനിമയിൽ ഹെലികോപ്റ്റര്‍ ദുരന്തം;നടന്മാർ കൊല്ലപ്പെട്ടു

ayyo news service
ബെംഗളൂരു;കര്‍ണാടകയിലെ രാമനഗരയില്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും കൊല്ലപ്പെട്ടു. നായക നടന്‍ ദുനിയാ വിജയ് നീന്തി രക്ഷപെട്ടു.  മസ്തി ഗുഡി എന്ന കന്നഡ സിനിമയുടെ ക്‌ളൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. 

രാമനഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ ഹെലികോപ്റ്ററില്‍ നിന്നു ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു.ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി.

സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയാണ് ഷൂട്ടിംഗ് നടന്നതെന്നാണ് പ്രാഥമിക വിവരം. ദുനിയ വിജയിക്കു മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ഷോട്ടിനു മുമ്പ് റിഹേഴ്‌സലും എടുത്തിരുന്നില്ല. കാണാതായ രണ്ടു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.,




ബെംഗളൂരു >  കര്‍ണാടകയിലെ രാമനഗരയില്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും കൊല്ലപ്പെട്ടു. ഒരാള്‍ നീന്തി രക്ഷപെട്ടു. കന്നഡ സിനിമയുടെ ക്ളൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ്  ഹെലികോപ്റ്ററില്‍നിന്ന് തടാകത്തിലേക്ക് ചാടിയ നടന്‍മാരാണ് ഒഴുക്കില്‍പെട്ടത്. നായക നടന്‍ ദുനിയാ വിജയ് ആണ് നീന്തി രക്ഷപ്പെട്ടത്.

കന്നഡ നടന്‍ ദുനിയാ വിജയ് നായകനായ മസ്തി ഗുഡി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ്  അപകടം. രാമനഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ ഹെലികോപ്റ്ററില്‍ നിന്നുള്ള സംഘട്ടന രംഗമാണ് അപകട സമയത്ത് ചിത്രീകരിച്ചത്. ഹെലികോപ്റ്ററില്‍നിന്ന് നായകന്‍ ദുനിയ വിജയ്യും ഒപ്പം സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിലും ഉദയ്യും തടാകത്തിലേക്ക് എടുത്തു ചാടുന്നതായിരുന്നു രംഗം. തടാകത്തിലേക്ക് ചാടിയ ഉടന്‍ ദുനിയ വിജയ് കരയിലേക്ക് നീന്തി കയറി.

എന്നാല്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് നീന്തി കയറാനായില്ല. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ക്കും നീന്തല്‍ നല്ല വശമില്ലായിരുന്നു എന്നും സൂചനയുണ്ട്. സിനിമ ചിത്രീകരണ സ്ഥലത്ത് ആവശ്യമായ മുന്‍കരുതലുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ആരോപണമുണ്ട്.
Read more: http://www.deshabhimani.com/news/national/film-stunt-goes-wrong-2-kannada-actors-died/601374
Views: 1511
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024