തിരുവനന്തപുരം:ബിജു രാധാകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. എനിക്കെതിരെയുള്ള സി.ഡി. കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് തയ്യാറാവണം. നിയമസഭയില്‍ ഇ.പി.ജയരാജന് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കില്‍ ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ബിജു രാധാകൃഷ്ണനെ പ്രതിപക്ഷം ഏറ്റെടുക്കുന്നത് എന്തിനാണ്. ബിജു രാധാകൃഷ്ണ എനിക്കെതിരെ ഇതുവരെ ഈ ആരോപണം ഉന്നയിച്ചിട്ടില്ല. ആരോഗ്യപ്രശ്നം പറഞ്ഞ് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ബഹളത്തോടെയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.