തിരുവനന്തപുരം:മന്ത്രി മാണി രാജിവയ്ക്കുക സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ അവിശ്യങ്ങള്‍ ഉന്നയിച്ചു എല്‍ ഡി എഫ് നടത്തിയ ഉപരോധം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രെട്ടെറിയെട്ടിന്റെ നാല് ഗേറ്റുകള്‍ ഉപരോധിക്കുമെന്ന് പറഞ്ഞെങ്കിലും മൂന്നു ഗേറ്റുകള്‍ ഉപരോധിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കനത്ത സുരക്ഷ ഭേദിച്ച് കണ്ടോന്‍മെന്റ് ഗേറ്റുപരോധിക്കാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ഉപരോധ ഗേറ്റുകളില്‍ നേതാക്കളുടെ പ്രസംഗത്തില്‍ മാണി രാജി വച്ചൊഴിയണമെന്നും , അദ്ദേഹത്തെ സംരക്ഷിക്കുന്ന യു ഡി എഫ് സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചു.
വൈ എം സി എ ഗേറ്റ് ഉപരോധം
ഇതിനു പിന്നാലെയാണ് മാണിക്കും മന്ത്രി ബാബുവിനും കോഴ നല്കിയെന്ന ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം നല്‍കിയ രഹസ്യ മൊഴി പുറത്തുവന്നത്.
നോര്ത്ത് ഗേറ്റ് ഉപരോധം
ഇതിനു മുൻപ് സോളാർ കേസ്സിൽ ഉമ്മൻചാണ്ടിയെ രജിവയ്പ്പിഉക്കാൻ നടത്തിയ ഉപരോധ സമരം പാളി അണികളിലെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഇന്നത്തെ ഉപരോധ സമരം മൂര്ച്ച പോയ കത്തി പോലെയായിരുന്നു .
കണ്ടോൻമെന്റ് റോഡ് പ്രധിരോധിച്ചിരിക്കുന്നു.