തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്. വിമര്‍ശനമുണ്‌ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും തുടര്‍ച്ചയായി വിജയിക്കുന്നവര്‍ ഓടിളക്കി വന്നവരല്ലെന്നും ജനങ്ങള്‍ വിജയിപ്പിച്ചവരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.