ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ലഫ്. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടേണ്ടതില്ലെന്നും,ആവശ്യമുണ്ടെന്ന് തോന്നിയാല്‍മാത്രം ലഫ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ മതിയെന്നും വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ ഡല്‍ഹി പോലീസ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുമേലുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്നും വിജ്ഞാപനപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതെന്ന് കരുതുന്ന