NEWS01/04/2018

ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടോടി: ഒഴിവായത് വൻ ദുരന്തം

ayyo news service
പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം വച്ച് ആന വിരണ്ടോടിയത് അറിഞ്ഞ ജനങ്ങൾ പരിഭ്രാന്തരായി നാലുപാടുമോടിയപ്പോൾ വിജനമായ വീഥി.. സംഭവമറിഞ്ഞ് മാറ്റൊരാനയെ പാപ്പാന്മാർ അടക്കി നിയർത്തിയിരിക്കുന്നു. ദൂരെ കോട്ടകാണാം .. 
 തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന പ്രസിദ്ധമായ ആറാട്ട് ഘോഷയാത്രക്കിടെ ഒരാന വിരണ്ടോടി.  രണ്ടു കിലോ മീറ്ററിലധികം ഓടിയ ശേഷമാണ് ആനയെ എലിഫന്റ് സ്‌കോഡുകാരും പാപ്പാന്മാരും ചേർന്ന്  തളച്ചത്. ആ ഓട്ടത്തിനിടയിൽ ഒരു വീടിന്റെ കോമ്പൗണ്ട് വാളിന്റെ ഒരല്പ്പവും അതിൽ ഉറപ്പിച്ചിരുന്ന ചെറു ഗേറ്റും മാത്രമാന് തകർന്നത്. മറ്റേതൊരു  അപടവും ഉണ്ടായതായി അറിയാൻ കഴിഞ്ഞില്ല. ഘോഷയാത്ര വിഗ്രഹങ്ങൾക്ക് അകമ്പടി സേവിച്ച അഞ്ച് ആനകളിൽ ഒന്നാണ് വിരണ്ടോടിയത്.  മറ്റുള്ള ആനകളെ പാപ്പാന്മാർ അവസരോചിമായി അവിടുന്ന് മാറ്റിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
വിരണ്ടോടിയ ആന തകർത്ത വീട്ടു മതിലും ഗേറ്റും. 
ഘോഷയാത്ര ദർശിക്കാനെത്തിയരും പിന്തുടരുന്നവരുമായി വലിയ ഒരു ജനക്കൂട്ടം പ്രധാന വഴിയിൽ ഉണ്ടായിരുന്നു. നിരവധി വാഹനങ്ങളും   പാർക്ക് ചെയ്തിരുന്നു. വ്യാപാര സ്ഥാപനങ്ങളും അടുക്കിവച്ചതുപോലെ വീടുകളും എല്ലാമുള്ള ആ പ്രദേശത്തെ ഉപേക്ഷിച്ച് ഇടുങ്ങിയ വഴി തെരെഞ്ഞെടുത്ത് ആ കൊമ്പൻ ഓടിയതു കൊണ്ട്  വൻ ദുരന്തം ഒഴിവായി..  പടിഞ്ഞാറേ കോട്ടയ്ക്ക് സമീപത്ത് വച്ചാണ് ആന വിരണ്ടോടിയത്. ഘോഷയാത്ര വിഗ്രഹങ്ങൾ കോട്ട കടന്നു പോകുമ്പോൾ കത്തിച്ച ആചാര വെടി ശബ്ദമാണ് ആനയെ വിരട്ടിയത്.  വെടി ശബ്ദത്തെ ഭയന്നോടിയ ആന ആക്രമണകാരിയാകാതെ ബഹളത്തിൽ നിന്നകന്ന് നിൽക്കാനാണ് ശ്രമിച്ചത്.  വര്ഷങ്ങളായി തുടർന്ന് വരുന്ന ഈ വെടി ആചാരത്തിനിടെ ഘോഷയാത്രയിൽ പങ്കെടുത്ത ഒരാനയും ആറാട്ട് ചരിത്രത്തിൽ  ഇന്നുവരെ വിരണ്ടോടിയിട്ടില്ലെന്നാണ് സംസാരം. അതെ സമയം ഈ ആന തന്നെ മുൻപ് ശ്രീ പത്തനാഭസ്വാമിയുടെ ആറാട്ടെഴുന്നള്ളിന് ശംഖുമുഖത്ത്‌വച്ച് ഇടഞ്ഞതായും പറയപ്പെടുന്നു. 
അപകടം മണത്ത് ഏറ്റവും പിന്നിൽ വന്ന ആനയെ പാപ്പാന്മാർ വേറൊരു വഴിയിലേക്ക് ഓടിച്ച് കയറ്റുന്നു.
വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ടു ഘോഷയാത്ര ശാന്തവും ഭക്തിനിര്ഭരവുമായിരുന്നു. അവിടുന്ന് കുറച്ചകലെയുള്ള പടിഞ്ഞാറേകോട്ടക്കവടത്തിലെത്തിയപ്പോൾ ഭാവം മാറി. ഭക്തജനങ്ങൾ ജീവഭയത്താൽ ആന വിരണ്ടേ എന്ന് വിളിച്ച് നാലുപാടും ചിതറി ഓടി. അവിടുന്ന് ഉദ്ദേശം രണ്ടു കിലോമീറ്ററകൾക്കപ്പുറം ഒരു പുരയിടത്തിലെത്തി ആന ഓട്ടം നിർ.ത്തി. അവിടെ തളച്ചു. ഭയം മാറിയ ആനയെ അവിടെ ശാന്തനായി കാണപ്പെട്ടു. 

 
Views: 1568
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024