ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ചുമതലയേറ്റു. ചൊവ്‌ന മെയ്ന്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 37-ാം വയസില്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായ പേമ ഖണ്ഡു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ്.
ശനിയാഴ്ചയാണു പേമയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മൂന്നു മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പന്നതയുമായാണു പേമ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.