ജലന്ധർ:ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിവാഹിതനായി. മോഡലും നടിയും ആയ ഗീതാ ബശ്രയാണ് വധു. ഇരുവരുടെയും നീണ്ടനാളത്തെ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. ജലന്ധറിലെ ഗുരുസ്ദ്വാരയിൽ ഇന്ന് രാവിലെയാണ് ഭാജിയുടെ മതാചാരപ്രകാരമുള്ള വിവാഹം. അടുത്ത്ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ സച്ചിനും ഭാര്യ അഞ്ജലിയുംടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
വിവാഹത്തിനുശേഷമുള്ള ആഡംബര വിരുന്നുസൽക്കാരം ക്ലബ് കാബനയിലാണ് ഒരുക്കിയിട്ടുള്ളത്. ഈ വിരുന്നിൽ അംബാനിയടക്കമുള്ള വ്യവസായപ്രമുഖർ ,മന്ത്രിമാര്,ക്രിക്കറ്റ്-സിനിമ താരങ്ങൾ തുടങ്ങിയ വി ഐ പികളുടെ നീണ്ട നിര തന്നെ അതിഥികളായി എത്തുമെന്നാണറിയുന്നത്.