തിരുവനന്തപുരം: അവകാശ സമരത്തിന്റെ വ്യത്യസ്ത മുഖങ്ങൾക്ക് സാക്ഷിയായ സെക്രട്ടറിയേറ്റ് നട ഇന്ന് പുതിയ ഒരു സമരത്തിനും സാക്ഷിയായി. നേട്ടത്തിന്റെ കണക്ക് പറഞ്ഞ് ഒന്നാം വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരിന്റെ കോട്ടങ്ങൾ വിളിച്ചോതി ഇന്ന് സെക്രട്ടറിയേറ്റ് നടയിൽ നടന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അരിപ്പ ഭൂ സമരക്കാരുടെ പിറകോട്ട് നടന്നുള്ള പ്രതിഷേധം. പിണറായി സർക്കാർ അരിപ്പ ഭൂ സമരം പരിഹരിക്കാതെ അവഗണകാട്ടിയതിൽ പ്രതിഷേധിച്ചാണത് സെക്രട്ടറിയേറ്റ് നടയിലെ അവരുടെ സമരം നൂറു ദിവസം പിന്നിട്ടത് 22 നാണ്.