ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കുന്ന 67ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് മുഖ്യാതിഥിയാവും. പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനുനേരേ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇക്കുറി റിപ്പബ്ലിക് ദിനാഘോഷം.
രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരികവൈവിധ്യവും ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന പരേഡിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും. അണിചേരും. ആദ്യമായി ഫ്രാന്‍സിന്റെ സൈനിക സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ആദ്യമായാണ് വിദേശസൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.
കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ പരേഡ് നയിക്കും. 26 വര്‍ഷത്തിനുശേഷം കരസേനയുടെ ശ്വാനസംഘം ഇത്തവണ പരേഡില്‍ പങ്കെടുക്കും.