കൊച്ചി: പൂഞ്ഞാറില്‍ സീറ്റ് നല്‍കാമെന്ന് പി.സി.ജോര്‍ജിനു ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ഇടതു മുന്നണിയെ
പിന്തുണച്ചിരുന്നു. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും സീറ്റ്
നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോര്‍ജ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം കൈക്കുള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.