തിരുവനന്തപുരം:കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വിവിധ സ്ത്രീസുരക്ഷ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തില്‍ ജില്ലയില്‍ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. രക്ഷാബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രി സഹോദരിമാര്ക്ക് നല്കുന്ന ഉപഹാരമായാണ് പദ്ധതികളുടെ ഉദ്ഘാടനം ബി ജെ പി സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം സ്മൃതി ഇറാനി ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി മുരളിധരന്റെ കൈയ്യിൽ രക്ഷാബന്ധൻ അണിയിച്ചു. മന്ത്രിക്കു ഓണക്കോടിയും ഓണവില്ലും ബി ജെ പി ജില്ലാഘടകം ഉപഹാരമായി നല്കി.

നേരത്തെ വിമാനതാവളത്തിൽ സ്മൃതിഇറാനിയുടെ നേരെ കരിങ്കൊടി കാണിച്ച മൂന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സോണിയ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.