തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി ദേശീയ നിലവാരമുള്ള സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി. തീരദേശ മേഖലയിലെ തൊഴിലാളികള്‍ക്കായി കിലെയും കേന്ദ്ര തൊഴില്‍ വകുപ്പിന്റെ ലേബര്‍ ഇന്‍സ്റ്റിറ്റ്യുട്ടായ വിവിജിഎന്‍എല്‍ഐയും ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാനേജിംഗ് ലൈവ്‌ലിഹുഡ് ആന്‍ഡ് സോഷ്യല്‍ പ്രൊട്ട ക്ഷന്‍ ഇന്‍ കോസ്റ്റല്‍ റീജൺസ് എന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എസ്.ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.വി.ജി.എന്‍.എല്‍.ഐ അസ്സോസിയേറ്റ് ഫെലോ അമിതാഭ് ഖുണ്ഡിയ ആശംസയും കിലെയുടെ ഫെലോ (എംപ്ലോയ്‌മെന്റ്) വിജയ് വില്‍സ് സ്വാഗതവും സീനിയര്‍ ഫെലോ ജെ.എന്‍. കിര നന്ദിയും പറഞ്ഞു.