ടി ജെ എസ് ജോർജ്ജ്, സി റഹിം, അടൂർ ഗോപാലകൃഷ്ണൻ, ബി രാജീവൻ
തിരുവനന്തപുരം: പോലീസുകാരും രാഷ്ട്രീയക്കാരും കേരളത്തിലെ മാധ്യമപ്രവർത്തനത്തിൽ ഇടപെടുന്നതായി കാണുന്നുണ്ട് അത് വളരെ സൂക്ഷിക്കേണ്ട കാര്യമാണ്. കഴിവതും മാധ്യമ പ്രവർത്തനത്തിൽ പോലീസുകാരുടെ ഇടപെടലുണ്ടാകാതെ നോക്കണമെന്ന് അടുത്തിടെ ഒരു വാരികയിൽ വിവാദമായ മുൻ പോലീസ് ചീഫിന്റെ അഭിമുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ്ജ് പറഞ്ഞു. പ്രഥമ കേസരി മാധ്യമപുരസ്കാരം അടൂർ ഗോപാലകൃഷനിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം. രണ്ടു വീഴ്ചകളാണ് ഇന്ന് മാധ്യപ്രവർത്തനത്തിൽ ഉണ്ടായിരിക്കുന്നത്. ഒന്ന് അഴിമതിയും രണ്ട് പക്ഷം പിടിക്കലും എന്ന് ജേർജ്ജ് കൂട്ടിച്ചേർത്തു. ശില്പവും പ്രശസതി പത്രവും 50 ,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ,ശശി തരൂർ എം പി, എം ജി രാധാകൃഷ്ണൻ, ഗൗരിദാസൻ നായർ, തുടങ്ങിയവർ സംസാരിച്ചു. കെ യു ഡബ്ള്യു ജെ ജില്ലാ പ്രസിഡന്റ് സി റഹിം ചടങ്ങിൽ അധ്യക്ഷം വഹിച്ചു.
പി ശ്രീകുമാർ, ടി ജെ എസ് ജോർജ്ജ്, അടൂർ ഗോപാലകൃഷ്ണൻ, ശശി തരൂർസി റഹിം, എം ജി രാധാകൃഷ്ണൻ,