ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയ്ക്ക് തൊട്ടടുത്ത് എത്തിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. ആറ് ഷട്ടറുകളാണ് ആദ്യഘട്ടത്തില്‍ തുറന്നത്.
അതിനിടെ, പ്രദേശത്തെ 206 കുടുംബങ്ങളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നീ പ്രദേശങ്ങളിലെ ജനങ്ങളെയാവും ആദ്യം മാറ്റിപ്പാര്‍പ്പിക്കുക. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ പ്രധാനമന്ത്രിയെ കാണുന്നുണ്ട്. അതിനിടെ, വിഷയത്തില്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി ജലവിഭവ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള എം.പിമാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണിത്.