NEWS27/05/2015

കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും മോദി വഞ്ചിച്ചു:രാഹുല്‍ഗാന്ധി

ayyo news service

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും മറന്ന് കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമം പോലും അട്ടിമറിക്കുകയാണെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന യുവജനറാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ജനത ഉഴലുമ്പോള്‍ 10 ലക്ഷംരൂപ വിലവരുന്ന കോട്ട് ധരിച്ച് ഫാഷന്‍ ഐക്കണ്‍ ആവുന്ന പ്രധാനമന്ത്രി പാവങ്ങളോടുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കണം. ഇതേ നിലപാടുമായാണ് മോദി മുന്നോട്ടുപോവുന്നതെങ്കില്‍ അഞ്ചാംവാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറുണ്ടാവില്ല.

കര്‍ഷകരില്‍നിന്ന് ഭൂമിയും മത്സ്യത്തൊഴിലാളികളില്‍നിന്ന് കടലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോവണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് വേണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നൂവെന്ന് വീട്ടമ്മമാര്‍ പറയുന്‌പോള്‍ വില കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. രാജ്യത്ത് ജീവിക്കുന്നതിനെക്കാള്‍ ഏറെദിവസം വിദേശങ്ങളില്‍ കഴിയുന്നതിനാല്‍ മോദിക്ക് സാധനങ്ങളുടെ വില അറിയില്ല. 

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വര്‍ഷത്തില്‍ എത്രപേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്യങ്ങളില്‍ അവകാശപ്പെടുംപോലെ ഒരു ചെറുപ്പക്കാരനും ജോലി കിട്ടിയിട്ടില്ല. ജോലിലഭ്യത മുന്‍കാലത്തേക്കാള്‍ മൂന്നുശതമാനം താഴോട്ട് പോയി എന്നാണ് സര്‍ക്കാറിന്റെതന്നെ കണക്ക്.  രാഹുല്‍ഗാന്ധി പറഞ്ഞു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി എം.പി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍ എന്നിവര്‍ സംസാരിച്ചു.

Views: 1439
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024