തിരുവനന്തപുരം: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അര്‍ബുദബാധിതനായിരുന്നു. മൃതദേഹം രാവിലെ 9 മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്
വെക്കും. വൈകിട്ട് അഞ്ചിന് കണ്ടോത്ത് കുനി ജുമാ മസ്ജിദില്‍ കബറടക്കം.
കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന രചനകൾ.
1954 ജൂലായ് ഏഴിന് പി. അബ്ദുള്ളയുടെയും സി.കെ.കുഞ്ഞാമിനയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കക്കട്ടിലിലായിരുന്നു ജനനം.
അങ്കണം സാഹിത്യ അവാര്‍ഡ്,രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ് ഇദ്ദേഹം. നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ്. കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍
ഭരണസമിതിയംഗമായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.