ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഹൃദയാഘാതം ഉണ്ടായത്. ജയലളിത അതീവ ഗുരുതരാവസ്ഥയിയിലെന്നാണ് അറിയാൻ കഴിയുന്നത്. ഹൃദ്രോഗവിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്
ജയലളിതയെന്ന് അധികൃതര്‍ അറിയിച്ചു. ലണ്ടനില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍
ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുടെ സഹായം തേടിയതായും അപ്പോളോ ആശുപത്രി രാത്രി ഒമ്പതരയോടെ പുറത്തുവിട്ട വാര്‍ത്താക്കുറി പ്പില്‍അധികൃതര്‍
അറിയിച്ചു. വിവിവരമറിഞ്ഞു മഹാരാഷ്ട്രയില്‍നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍
റാവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ടെലിഫോണിലൂടെ
സംസാരിച്ചു. 10 മിനിറ്റോളം സംസാരിച്ച അദ്ദേഹം ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍
ചോദിച്ചറിഞ്ഞു.
ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്കു മുന്നിലേക്ക് എഡിഎംകെ പ്രവര്‍ത്തകരും ജനങ്ങളും ഒഴുകിയെത്തുകയാണ്. ഇതെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും അപ്പോളോ ആസ്പത്രിയിലെത്തിയിട്ടുണ്ട്. ചെന്നൈ ആശുപത്രിക്കു മുന്നില്‍ തമിഴ്‌നാട് പോലീസിന്റെ വന്‍സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.
രാത്രി വൈകി തമിഴ്‌നാട് മന്ത്രി സഭായോഗം അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നു.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.
ആശുപത്രിക്കു പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയാണ്.
പലരും പോലീസന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് ആശുപത്രിക്കുള്ളിലേക്ക്
പ്രവേശിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ എന്നീ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാ സര്‍വകലാശാലയുടെ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.
പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ സെപ്റ്റംബര്‍ 22നാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസിലെ മൂന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ പൂര്‍ണ ആരോഗ്യവതിയെന്നു കണ്ട ജയലളിത ഉടനെ വീട്ടിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ക്കിടിയാണ് പുതിയ സംഭവവികാസങ്ങള്‍.