തിരുവനന്തപുരം:പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടഭീഷണി ഉയര്‍ത്തുന്നതും, അപകടാവസ്ഥയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നില്‍ക്കുന്നതും, പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി വക വസ്തുക്കളില്‍ നില്‍ക്കുന്നതുമായ വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ചട്ടങ്ങള്‍ പാലിച്ച് മുറിച്ച് മാറ്റണമെന്ന് സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ വക ഭൂമിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും അതത് വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ അടിയന്തിരമായി നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ച് മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.