തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ സ്ഥാനാര്‍ഥിയാകും. ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജഗോപാലിനെ മല്‍സരപ്പിക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് കോര്‍കമ്മിറ്റി അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സി. ശിവന്‍കുട്ടിയുടെ പേരാണ് ജില്ലാക്കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കോര്‍ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഒ.രാജഗോപാലിന് നറുക്ക് വീണത്. തീരുമാനത്തോട് രാജഗോപാല്‍ പ്രതികരിച്ചിട്ടില്ല.
എം.വിജയകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് എല്‍ഡിഎഫ് മുന്നേറുകയാണ്.അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥനാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.