ന്യൂഡല്‍ഹി:അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ ലഖ് വിയെയും സംബന്ധിക്കുന്ന കൂടുതല്‍ രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറും. ഇവരെ കൂടാതെ ജമാത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയ്യിദിനെ കുറിച്ചുള്ള കേസിന്റെ രേഖകളും ഇന്ത്യ പാക്കിസ്ഥാന് കൈമാറും.
ഇതുമായി ബന്ധപ്പെട്ട് പുതിയ രേഖകള്‍ തയാറാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദേശം നല്കി.അടുത്തമാസം നടക്കുന്ന ഇരുരാജ്യങ്ങളുടെയും സുരക്ഷാ സമിതിയുടെ യോഗത്തില്‍ ഇന്ത്യ ഈ രേഖകള്‍ കൈമാറുമെന്നാണ് സൂചന.