ഹൈദരാബാദ്:പ്രശസ്ത നടി കല്‍പന(51) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഉടനെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
നാഗാര്‍ജുന നായകനായ തെലുങ്ക് സിനിമയില്‍ അഭിനയിക്കാനായി ഇന്നലെയാണ് ഹൈദരാബാദില്‍ എത്തിയത്. മൃതദേഹം ഇന്നു രാത്രി കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ.
'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.