ഗോള്‍:ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 63 റണ്‍സിന്റെ തോല്‍വി. 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് എല്ലാവരും പുറത്തായി.
ഏഴുവിക്കറ്റ് നേടിയ സ്പിന്നര്‍ രങ്കണ ഹെറത്താണ് ഇന്ത്യയെ കറക്കിവീഴ്ത്തിയത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ കുശാല്‍ നേടി.
ഇന്ത്യക്കായി രഹാനെ 36 റണ്‍സ്,ധവാന്‍ 28 റണ്‍സെടുത്തു. രോഹിത്, കോലി, രാഹുല്‍, സാഹ എന്നിവര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല. വിജയത്തിന്റെ പടിവാതില്‍ക്കലായിരുന്ന ടീം ഇന്ത്യ.