തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ധനകാര്യ, നിയമ വകുപ്പു മന്ത്രിയായിരുന്നു കെ.എം. മാണി.
ബാര്‍കോഴ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാണിയുടെ രാജി.
നിയമമന്ത്രിയെന്ന നിലയില്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് തന്റെ രാജിയെന്ന് തിരുവനന്തപുരത്തെ സ്വവസതിയായ പ്രശാന്തിയില്‍ മാധ്യമങ്ങളെ കണ്ട കെ.എം. മാണി വ്യക്തമാക്കി.
രാജിക്കത്ത് ക്ലിഫ്ഹൗസില്‍ ദൂതന്‍ മുഖേന മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അദേഹം അറിയിച്ചു. രാജിക്കായി ഒരു സമ്മര്‍ദ്ദവുമില്ലെന്നും ഇത് താന്‍ സ്വമേധയാ എടുത്ത തീരുമാനമാണെന്നും മാണി വ്യക്തമാക്കി.
ഇന്നു വൈകീട്ട് എട്ടു മണിയോടെയാണ് അദേഹം തന്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നും യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് അദേഹം വ്യക്തമാക്കി.
പാര്‍ട്ടി നേതാവ് കെ.എം. മാണിയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം താനും രാജിവയ്ക്കുകയാണെന്ന് തോമസ് ഉണ്ണിയാടനും അറിയിച്ചു.
..