തിരുവനന്തപുരം: അരുവിക്കരയിൽ ശോഭാസുരേന്ദ്രന്റെ പേരും ചർച്ചയിൽ. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ നേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദ്ദേശിച്ചത്.
ശക്തമായ മത്സരം നടത്താന്‍ ശേഷിയുള്ള നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന വാദഗതിയാണ് ശോഭാസുരേന്ദ്രനെ പരിഗണിക്കാന്‍ കാരണം. ആര്‍.എസ്.എസ്. നേതൃത്വവും ശോഭയെയാണ് പിന്തുണയ്ക്കുന്നത്. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിയാണ് സജീവ പരിഗണനയിലുള്ള മറ്റൊരാള്‍.
ജില്ലാക്കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍.ഉമാകാന്തന്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച ചേരുന്ന സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും.
ശോഭയ്ക്കും സി.ശിവന്‍കുട്ടിക്കും പുറമെ, പാര്‍ട്ടി വക്താവ് വി.വി.രാജേഷ്, ഗിരിജകുമാരി എന്നിവരുടെ പേരുകളാണ് അവസാനഘട്ടം പരിഗണനയിലുള്ളത്.